അപ്പൊഴും പറഞ്ഞില്ലേ?
ചിന്തിക്കാൻ അധികം ഒന്നുമില്ലായിരുന്നു. തന്പ്രാന്റെ ദൃഷ്ടി പതിഞ്ഞാൽ പിന്നെ അവളെ അപഹരിക്കാൻ വരുന്ന അയാളുടെ മുന്നിൽ തികച്ചും നിസ്സഹായാനാണ് നീലിയുടെ കെട്ടിയവനായ കോരൻ ചെക്കൻ. പോരണ്ടാ പോരണ്ടാ എന്ന് പറയാനേ അവനറിയൂ. പൂതി കയറിയ നീലിയെ വിലക്കാനും അവന് കഴിയുന്നില്ല.
ഒടുക്കം ശക്തനായ തന്പുരാൻ നീലിയെ കട്ടുകൊണ്ടു പോയി. അപ്പോഴും വിലപിക്കാനെ കോരന് കഴിയുന്നുള്ളൂ. ചിന്തിക്കാൻ കഴിയുന്ന എല്ലാ മണ്ഡലങ്ങളിലും ചൂഷണം ചെയ്തിട്ടും, ഇന്ന് കോരന്റെ മക്കൾക്ക് എന്തെങ്കിലും സൌഭാഗ്യം കിട്ടുന്പോൾ അതിനെതിരെ തൊണ്ടപൊട്ടുമാറുച്ചതിൽ കരയാൻ തന്പ്രാന്റെ മക്കൾക്ക് യാതൊരു മടിയുമില്ല.
അവർക്ക് തന്പ്രാന്റെ ഇല്ലം പാരന്പര്യമായി കിട്ടിയപ്പോൾ ഉറക്കെ കരഞ്ഞ കോരന്റെ മക്കളൊക്കെ നക്സലൈറ്റുകളും തീവ്രവാദികളുമായി.
ഒരു പോലുള്ള ദൈവം, ഒരേ മതം എന്നൊക്കെ പറഞ്ഞു ഇന്നും കോരന്റെ മക്കളെക്കൊണ്ട് കൊടി പിടിപ്പിക്കാനും തമ്മിൽ തല്ലിക്കാനും തന്പ്രാന്റെ മക്കൾക്ക് യാതൊരു മടിയുമില്ല. കാലചക്രം ഒരു വട്ടം കൂടി കറങ്ങി പ്രാരംഭ ദിശയിലെത്തിനിൽക്കുന്നു.