വിദേശി.

ഏഴു വീടിനപ്പുറത്തു നിന്ന് വന്ന് തല്ലുണ്ടാക്കുന്നവൻ വരുത്തൻ. അടുത്ത ജില്ലകളിൽ നിന്നാണെങ്കിൽ പരദേശി. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവൻ “അന്യസംസ്ഥാനതൊഴിലാളി”. ആരോ മണ്ണിൽ നീട്ടി വരച്ച അതിർത്തിക്കപ്പുറത്ത് നിന്നു വെടിവെക്കുന്നവൻ വിദേശി.

സ്വന്തം, ബന്ധം എന്നിവ നിശ്ചയിക്കുന്നതിൽ പോലും നമുക്കുള്ള പരിമിതികൾ ഉൾകൊണ്ടാൽ ജാതീയതയും, അമിതദേശഭക്തിയും, വർഗീയതയും, വർണ്ണവെറിയും ഒക്കെ വെറും വാക്കുകളായി മാറും.

പലതരത്തിനു പകരം മനുഷ്യൻ എന്നൊരു വർഗം മാത്രമേ പിന്നെ കാണാനൊക്കൂ. ആ നിലയിൽ എത്തിപ്പെടുന്നത് ഒരു നേട്ടമോ സ്ഥായിയായ പരിശീലനത്തിന്റെ ബാക്കിപത്രമോ അല്ല, മറിച്ചു ജീവിതാനുഭാവങ്ങളിലൂടെ മറ്റുള്ള മനുഷ്യരുടെ ജീവിതങ്ങളിലേക്ക് എത്തി നോക്കുന്പോൾ നമ്മൾ അറിയാതെ തന്നെ സംഭവിച്ചു പോകുന്നതാണ്.

Written on June 17, 2016