Malayalam
പ്രണയവും സമയവും.
പ്രണയത്തിന്റെ ഏറ്റവും ഊഷ്മളമായ ഭാവം സമയമാണ്. മറ്റെന്തിന്റെയും മേലെ, പ്രണയത്തിൽ സമയം അതിന്റെ സർവ്വ ശക്തിയോടുംകൂടി കെട്ടുപിണഞ്ഞു കിടക്കുന്നു. സത്യം, സ്ഥലം, രഹസ്യങ്ങൾ തുടങ്ങി മനുഷ്യൻ ആഗ്രഹിക്കുന്ന എന്...
സാഗർ എഴുതുന്നു.
മഴ വരുന്നതിനും ഒരുപാട് മുമ്പാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. മെയ് 2 2019. രണ്ടാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ അപ്പുറത്തുള്ള പ്ലോട്ടിലെ കാടുകാണാം. കാട് എന്ന് പറയുമ്പോ കമ്മ്യൂണിസ്റ്റ് പച്ച...
മറ്റൊരു കത്ത്.
സാഗറിന്റെ കത്തുകളിൽ ബാക്കിയായ ഒന്ന്.
ഉണ്ട.
അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒരയ വലിച്ചു കെട്ടിയിരിക്കുന്നു. അതിൽ ഒരടിവസ്ത്രം ഉണക്കാനിട്ടിരിക്കുന്നു. അടിവസ്ത്രമെന്നു പറയുമ്പോൾ പുരുഷന്റെ അടിവസ്ത്രമാണ്, ഇവിടം അടക്കി ഭരിക്കുന്ന പുരുഷന്മാ...
പുൽച്ചുരുളിലെ വിശുദ്ധപാഠങ്ങൾ.
“ഈ നടപ്പാലം വയി തോട് കടക്കാ. റോഡ്`ഇത് വരൊള്ളു. ആ വരമ്പത്തൂടെ ഒറ്റ പിട്ത്തം പിടിച്ചാല് കോളനിയെത്തും. അയിന്റടുത്ത് തന്നേണ് മാശിന്റെ വീട്. ഇങ്ങള് നടന്നൊളി”
ലവ് ജിഹാദും ലവ് ധർമ്മയുദ്ധവും.
പ്രണയം അസ്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്. ജാരനരകളിൽ വീണുപോകാതെ, പ്രാണനെ കാർന്നു തിന്നുന്ന വിഷാദത്തിന്റെ കരിനീല സലിലത്തിൽ ആണ്ടുപോകാതെ ജീവനെ പിടിച്ചു നിർത്തുന്ന പിടിവള്ളിയാണ് പ്രണയം.
പടച്ച കഥ.
ആദ്യം കണ്ണുകളിലേക്ക് നോക്കി. പിന്നെ നെറ്റിയിലേക്ക്, പിന്നീട് വീണ്ടും കണ്ണുകളിലേക്ക്.
യക്ഷി.
യക്ഷി മരിച്ചു പോയി.
ഇരകൾ.
ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായിരിക്കുന്നു.
പ്രണയാരംഭം.
നമ്മുടെയൊക്കെ പ്രണയങ്ങൾ എവിടെ വെച്ച് തുടങ്ങി എന്നത് ഒടേതമ്പുരാന് പോലും കൃത്യമായി പറയാൻ സാധിക്കുന്ന ഒന്നാണോ?
മർഫിയുടെ നിയമം.
“ആ നാണയത്തുട്ട് നീ ഭണ്ഡാരത്തിലിട്ടാലും, നേർച്ചപ്പെട്ടിയിലിട്ടാലും, ഇനി കക്കൂസിലിട്ടാലും ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ നടന്നിരിക്കും”.
വിദേശി.
ഏഴു വീടിനപ്പുറത്തു നിന്ന് വന്ന് തല്ലുണ്ടാക്കുന്നവൻ വരുത്തൻ. അടുത്ത ജില്ലകളിൽ നിന്നാണെങ്കിൽ പരദേശി. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവൻ “അന്യസംസ്ഥാനതൊഴിലാളി”. ആരോ മണ്ണിൽ നീട്ടി വരച്ച അതിർത്തിക്കപ്പുറത...
അപ്പൊഴും പറഞ്ഞില്ലേ?
ചിന്തിക്കാൻ അധികം ഒന്നുമില്ലായിരുന്നു. തന്പ്രാന്റെ ദൃഷ്ടി പതിഞ്ഞാൽ പിന്നെ അവളെ അപഹരിക്കാൻ വരുന്ന അയാളുടെ മുന്നിൽ തികച്ചും നിസ്സഹായാനാണ് നീലിയുടെ കെട്ടിയവനായ കോരൻ ചെക്കൻ. പോരണ്ടാ പോരണ്ടാ എന്ന് പറയാന...
കമ്മട്ടിപ്പാടത്തെ സൂര്യകാന്തി പൂക്കൾ.
മണ്ണിലാണ് സൂര്യകാന്തി ചെടികൾ ആദ്യമായി വളർന്നു നിന്നത്. അവ ശ്വസിച്ചു ഭക്ഷണമാക്കിയ വായുവും, കാൽച്ചുവട്ടിലേക്ക് ഒഴുകി വന്ന വെള്ളവും ഒരു തന്പ്രാനും കൊണ്ട് കൊടുത്തതായിരുന്നില്ല.
ശായിറിന്റെ തണുപ്പ്. (1)
കാലിലൂടെ തണുപ്പിരച്ചു കയറുന്നതറിഞ്ഞു കൊണ്ടാണ് ശാഹിർ ഞെട്ടിയുണർന്നത്. ഞെട്ടിയുണർന്നു എന്ന് പറഞ്ഞുകൂട, മെല്ലെ മെല്ലെ ഉയർന്നു വരികയായിരുന്നു, എവിടെയോ നിന്ന്. ഇഭ്ഭൂമിയിൽ ഇത്രത്തോളം സുഖത്തിൽ ഉറങ്ങാമെന്ന...
വാലന്റെ ദിനം, ധന്വന്തര മന്ത്രം - ആദിമ പകുതി.
അവന്റെ ശരീരം രോമാവൃതവും മീശരോമങ്ങൾ കാർബൺ ഫൈബറിനാൽ സമൃദ്ധവും ആകുന്നു. അവന്റെ അധരങ്ങൾക്ക് നെബുലകളുടെ പരിമളവും അവന്റെ മൂക്കിനു മുകളിൽ ഒരു കുഞ്ഞു ബ്ലാക്ക് ഹോളിന്റെ തുടിപ്പും ഉണ്ടാകുന്നു.
കറുത്ത വാവ്.
അജ്മീറിലെ ദർഗയുടെ പുറത്തുള്ള മിനാരത്തിന്റെ അടിയിൽ വെച്ച് ഞാൻ മുഹ്യുദ്ധീൻ ഷെയ്ഖിന്റെ റൂഹിനെ കണ്ടു.
ലുക്കാ ചുപ്പി.
ഇത് പോലെ മനുഷ്യന്റെ മണമുള്ള ഒരു സിനിമ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.
പച്ച മനുഷ്യൻ
റോഡരുകിൽ കാണുന്ന ആരോ പുകച്ചു തള്ളിയ സിഗരറ്റുകുറ്റികൾ എടുത്തു വലിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
അലങ്കാരികം, ദുർവിനിയോഗം!
മണപ്പുറത്ത് കിടന്നു മുകളിലോട്ട് നോക്കുമ്പോൾ നക്ഷത്രങ്ങൾ തിളങ്ങുന്ന കാൻവാസിന് ചെറിയ മഞ്ഞ കലർന്ന കറുപ്പാണെന്ന് ദിലീപന് തോന്നി. മെല്ലെ തല ചെരിച്ചു നോക്കിയപ്പോൾ ദീപ്തി തന്നെ തന്നെ നോക്കി കിടപ്പാണ്. എ...